30 November, 2024 10:32:40 AM
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി 39 ആണ് മരിച്ചത്. മാമണിയുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തുന്നവരാണ് രണ്ടുപേരും. ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.