29 November, 2024 02:11:56 PM
തമിഴ്നാട്ടിൽ മൂന്നംഗ കുടുംബത്തെ കവർച്ചക്കാർ വെട്ടിക്കൊലപ്പെടുത്തി
തമിഴ്നാട് തിരുപ്പൂർ പള്ളടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടികൊന്നു. ദൈവ ശികാമണി, ഭാര്യ അലമാതൾ, മകൻ സെന്തികുമാർ എന്നിവരാണ് വീട്ടിലെ കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. കർഷകനായ ദൈവ ശികാമണി തോട്ടത്തിൽ നിന്ന് വീട്ടിലേക്കെത്തുമ്പോൾ ഒരു അജ്ഞാത സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് പിന്നാലെ എത്തിയ ഭാര്യയെയും വീട്ടിനുള്ളിൽ കഴിഞ്ഞ മകനെയും സംഘം വെട്ടി.
എന്നാൽ കൊലപാതകികളെ സമീപത്തുള്ള ആരും തന്നെ കണ്ടിരുന്നില്ല.അതുകൊണ്ട് തന്നെ ഇവർ ആരൊക്കെയാണെന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച 8 പവന്റെ ആഭരണങ്ങൾ കാണാതായിട്ടുണ്ട്.