29 November, 2024 11:23:29 AM


350 രൂപയുടെ ഓട്ടത്തിന് 420 രൂപ ചോദിച്ചു, മന്ത്രിക്ക് പരാതി;ഓട്ടോ ഡ്രൈവർക്ക് 5500 രൂപ പിഴ



കൊച്ചി: അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് വൻ പണി. ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു. പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവർ പ്രജിത്താണ് കുടുങ്ങിയത്. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നൽകേണ്ടിവന്നത്.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരനായ റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചിൽ നിന്ന് പാലാരിട്ടത്തേക്ക് പോകാൻ പ്രജിത്തിന്റെ ഓട്ടോ വിളിച്ചു. പതിമൂന്നര കിലോമീറ്റർ ഓടിയതിന് 420 രൂപയാണ് ആവശ്യപ്പെട്ടത്. 350 രൂപയായിരുന്നു വാങ്ങേണ്ടിയിരുന്നത്. ഇതിന്റെ പേരിൽ റോബി തോമസും പ്രജിത്തും തർക്കമായി. അവസാനം 400 രൂപ ഓട്ടോ കൂലി നൽകേണ്ടിവന്നു.

തുടർന്ന് ​ഗതാ​ഗത മന്ത്രി കെ ബി​ഗണേഷ് കുമാറിന് ഇ മെയിൽ വഴി പരാതി അയക്കുകയായിരുന്നു. പരാതി എംവിഡിയ്ക്ക് കൈമാറി. പിന്നാലെ പ്രജിത്തിന്റെ വീട്ടിൽ എംവിഡി എത്തി. അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയിൽ രൂപമാറ്റം വരുത്തിയതിനും ചേർത്തായിരുന്നു പിഴയിട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K