23 November, 2024 01:25:10 PM


പാലക്കാട് രാഹുൽ മാങ്കൂട്ടത്തലിന് വൻ വിജയം; ചെങ്കൊടിയേന്തി ചേലക്കര



പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 17,907 വോട്ടിനാണ് രാഹുലിന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി. സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.ക്ക് മണ്ഡലത്തിൽ ഗണ്യമായി വോട്ട് കുറഞ്ഞു.

ചേലക്കരയിൽ വോട്ടെണ്ണൽ പൂർത്തിയായതോടെ എൽ ഡി എഫ് സ്ഥാനാർഥി യു ർ പ്രദീപ് വിജയിച്ചു. 12122 വോട്ട് ലീഡിനാണ് ജയം. ഇടതുപക്ഷം രണ്ടരപതിറ്റാണ്ട് കുത്തകയാക്കിയ ചേലക്കരയില്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസും ഉയര്‍ത്തിയ തന്ത്രങ്ങളെയെല്ലാം തകര്‍ത്താണ്, ഇടതുപക്ഷ സ്ഥാനാർത്ഥി യു.ആര്‍ പ്രദീപ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ തരംഗം ആഞ്ഞടിച്ചപ്പോഴും ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ്‌ ഭൂരിപക്ഷം നിലനിർത്തുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K