21 November, 2024 10:10:21 AM


വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിച്ചെന്ന് പരാതി; ഗ്രേഡ് എസ്‌ഐക്കെതിരെ അന്വേഷണം



തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയത്.  കഴിഞ്ഞ 16-ാം തിയതി ഇവര്‍ക്ക് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.

ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ ആണ് വില്‍ഫര്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K