20 November, 2024 11:50:18 AM


ശബരിമല ദർശനം കഴിഞ്ഞ് നിന്ന് മടങ്ങവേ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു



പത്തനംതിട്ട : ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K