13 November, 2024 07:33:02 PM
നെല്ല് സംഭരണം: 175 കോടി രൂപ സപ്ലൈക്കോയ്ക്ക് അനുവദിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സപ്ലൈക്കോയ്ക്ക് 175 കോടി രൂപ നെല്ല് സംഭരണത്തിനായി അനുവദിച്ച് സംസ്ഥാന സർക്കാർ.കർഷകർക്ക് കൃത്യ സമയത്ത് പണം നൽകണമെന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം എന്നും കേന്ദ്ര കുടിശ്ശികയ്‌ക്ക് കാത്തുനിൽക്കാതെയാണ് നെൽവില കേരളം നൽകുന്നതെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഉൽപാദന ബോണസായാണ് തുക അനുവദിച്ചത്. ഈ വർഷം നൽകിയത് 225 കോടി രൂപയാണ്. കേന്ദ്രം നൽകേണ്ട താങ്ങുവില സഹായം 900 കോടി രൂപ കുടിശ്ശികയാണ്. കേന്ദ്രം നൽകാനുള്ള കുടിശ്ശികയക്ക് കാത്തുനിൽക്കാതെ നെൽവില നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും ബാലഗോപാൽ പറഞ്ഞു. നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുമെന്നും നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് ഇനി ലഭിക്കേണ്ടത് 1411.22 കോടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.