12 November, 2024 10:33:22 AM


നടിമാരുടെ കൂടെ കിടക്ക പങ്കിടാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കൊച്ചി സ്വദേശി പിടിയിൽ



കൊച്ചി: പ്രമുഖ സിനിമ നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗികബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ(37) യാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് നടിമാർ ആണ് പരാതി നൽകിയത്. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പിടിയിലായ ശ്യാമോഹൻ ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്ന് പോലീസ്. ഈ ഗ്രൂപ്പ് വഴിയാണ് നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിന് അവസരം നൽകാമെന്ന് പറഞ്ഞ് ആളുകളെ കെണിയിൽ വീഴ്ത്തിയത്. തട്ടിപ്പിലൂടെ പ്രതി ലക്ഷങ്ങൾ സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സമാനമായ കേസിൽ ഒരു പ്രതിയെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K