19 October, 2024 11:39:23 AM
കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍
കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എംഡിഎംഎ വാങ്ങിയത്.