01 October, 2024 11:34:06 AM
അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ അശ്ലീലവീഡിയോ കാണിച്ചു; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
ജയ്പുർ: അഞ്ചാംക്ലാസ് വിദ്യാർഥികൾക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചതിനും മോശമായി പെരുമാറിയതിനും സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ ടോങ്കിലാണ് സംഭവം. ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂൾ അധ്യാപകനായ ലായിഖ് അഹമ്മദ് ഖുറേഷിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ക്ലാസിലുണ്ടായിരുന്ന രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. സെപ്റ്റംബർ പത്താംതീയതി ലായിഖ് ക്ലാസിൽവെച്ച് മൊബൈൽ ഫോണിൽ വിദ്യാർഥികൾക്ക് അശ്ലീലവീഡിയോ കാണിച്ചെന്നാണ് പരാതി. ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.