24 September, 2024 10:35:44 AM


യുവനടി നൽകിയ പീഡന പരാതിയിൽ ഒമർ ലുലുവിന്‍റെ മുൻകൂർ ജാമ്യ ഹർജി മാറ്റി



കൊച്ചി: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഒക്ടോബർ 10-ലേക്ക് മാറ്റി. ഒമറിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവും അതുവരെ നീട്ടി. കക്ഷിചേർന്ന അതിജീവിത മറുപടി സമർപ്പിക്കാൻ സമയം തേടിയതിനെ തുടർന്നാണ് ജസ്റ്റിസ് സി.എസ്. ഡയസ് കേസ് മാറ്റിയത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K