19 September, 2024 11:37:15 AM


നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ



കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയിൽ. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി പൊന്നമ്മയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്. ആരോഗ്യം വഷളായതോടെയാണ് വടക്കന്‍ പറവൂരിലെ കരിമാളൂരിലെ വസതിയില്‍ നിന്നും പൊന്നമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇളയ സഹോദരനും കുടുംബുമാണ് പൊന്നമ്മക്ക് ഒപ്പം ആശുപത്രിയിൽ ഉണ്ട്.സിനിമാപ്രവര്‍ത്തകരും ആരോഗ്യ വിവരം തിരക്കുന്നുണ്ട്. ഏക മകൾ ബിന്ദു യുഎസിലാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K