19 September, 2024 09:41:42 AM
എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടിൽ വിജിലൻസ്
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്. തങ്ങൾക്ക് നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. പ്രത്യേക അന്വേഷണ സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നും അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നുമാണ് വിജിലൻസിന്റെ വിലയിരുത്തൽ. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്ത് സമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. നിലവിൽ വിജിലൻസിന് നേരിട്ട് ലഭിച്ച പരാതികളിൽ പ്രാഥമിക പരിശോധ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണത്തിനു പുറമെ സമാന്തര അന്വേഷണം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.