17 September, 2024 07:11:49 PM


അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി കസ്റ്റഡിയില്‍



കാസർകോട്: കാസർകോട് പൊവ്വലിൽ അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. ഗുരുതരമല്ല. നാസർ മാനസിക രോഗിയാണെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K