12 September, 2024 06:41:30 PM


പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു

 

കോട്ടയം : കോട്ടയം ജില്ലയിലെ കൺട്രോൾ റൂമിലേക്ക് പുതിയതായി അനുവദിച്ച പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് നിർവഹിച്ചു. ജില്ലാ പോലീസ്  ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി സതീഷ് കുമാർ എം.ആർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി തോമസ് എ.ജെ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സാജു വർഗീസ്, എസ്.എച്ച്. ഓ മാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും  പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K