06 September, 2024 06:10:41 PM


ജീവനക്കാരിയെ ശാരീരികമായി ആക്രമിച്ച സംഭവം; സംസ്ഥാനത്തെ 108 ആംബുലൻസുകൾ നാളെ പണിമുടക്കും



തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസുകൾ നാളെ പണിമുടക്കും. രാവിലെ എട്ട് മുതൽ 11 വരെ മൂന്നുമണിക്കൂറാണ് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നത്. 108 ആംബുലൻസിലെ ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ മാനേജ്മെന്റിനും സർക്കാരിനും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നു ആരോപിച്ചാണ് നാളെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ജീവനക്കാരിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ പരാതി നൽകിയപ്പോൾ മാനേജ്മെന്റും എൻഎച്ച്എം ചുമതലയുള്ള ഓഫീസറും പരാതിക്കാരിയെ അപമാനിച്ചു എന്ന് ആരോപണം. അതേസമയം പരാതിയിൽ കഴമ്പില്ലാ എന്നാണ് മാനേജ്മെന്റ് വാദം.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K