23 August, 2024 12:15:25 PM


യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തി; എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെട്ടു



ഹൈദരാബാദ്: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം വഴക്കാവുകയും എന്‍ജിനീയറിങ് വിദ്യാര്‍ഥി കൊല്ലപ്പെടുകയും ചെയ്തു. റാച്ചകൊണ്ട പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ബാലാപൂര്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. എം.വി.എസ്.ആര്‍ എന്‍ജിനീയറിങ് കോളജിലെ ബി.ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി മോണ്ടു പ്രശാന്ത് (21) ആണ് മരിച്ചത്. നാലുപേര്‍ തമ്മിലുള്ള തര്‍ക്കം പിന്നീട് കൊലപാതകത്തിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാണ്ഡി- 37 ഹോട്ടലിന് സമീപം വെച്ച് മൂന്ന്‌പേര്‍ ചേര്‍ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് മഹേശ്വരം ഡി.സി.പി സുനിത റെഡ്ഡി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K