24 July, 2024 10:06:45 AM


ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം തടഞ്ഞില്ലെന്ന റിപ്പോർ‌ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് സർക്കിളിലുള്ള ഉദ്യോ​ഗസ്ഥൻ കെ ​ഗണേഷിനെ സസ്പെന്‍ഡ് ചെയ്തത്. ഉദ്യോ​ഗസ്ഥൻ മനപൂർവമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.

ആമയിഴഞ്ചാൽ അപകടവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ കോർപ്പറേഷൻ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മാലിന്യം സംസ്കരണത്തിന് സ്ഥാപനങ്ങൾ എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നതടക്കമുള്ളത് അറിയിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ന​ഗരത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ന​ഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനം ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടും ഉദ്യോ​ഗസ്ഥൻ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K