20 July, 2024 09:00:28 AM


തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍



തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ ആകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ നിർദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും.

സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാർഡുകളിലേയ്ക്കാണ് ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിനായി സർക്കാർ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മിഷന്റെ ആദ്യ യോഗം ഇന്ന് ചേർന്നു. കമ്മിഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ യോഗത്തിൽ അധ്യക്ഷനായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K