08 January, 2016 10:21:11 AM


ക്ലാസ്മേറ്റ്സിലെ റസിയയ്ക്ക് നിക്കാഹ്



ക്ലാസ്മേറ്റ്സിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 17 ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് വിവാഹം. വരന്‍ ദുബായില്‍ ഇവന്‍റ് മാനേജ്മെന്‍റ് ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണ. 

രാധികയുടെ സഹോദരന്‍ വഴിയാണ് അഭിലിന്‍റെ ആലോചന. സഹോദരന്‍റെ സഹപ്രവര്‍ത്തകനും കൂടിയാണ് അഭില്‍. ഔദ്യോഗികമായ ചടങ്ങുകള്‍ക്കു ശേഷമാണ് വിവാഹം. 

തുടര്‍ന്ന് അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല എന്നും തന്‍റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് അഭിലെന്നും രാധിക പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K