28 June, 2024 05:18:19 PM


‌ഇരട്ട ജീവപര്യന്തം റദ്ദാക്കണം; ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ



ന്യൂ​ഡ​ൽ​ഹി: ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികൾ. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

മൂ​ന്ന് സെ​റ്റ് ഹ​ർ​ജി​ക​ളാ​ണ് ടി​പി കേ​സി​ലെ പ്ര​തി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും സു​പ്രീം​ കോ​ട​തി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 12 വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണെന്നും ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരി​ഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ പറയുന്നു.

അ​പ്പീ​ലി​ൽ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് വ​രെ ത​ങ്ങ​ൾ​ക്ക് ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മുൻപ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരുന്നു. ശിക്ഷായിളവ് ശുപാർശ ചെയ്ത മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥരെ ‍സസ്പെൻഡ് ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K