09 June, 2024 03:53:33 PM


കേരളത്തിന് രണ്ട് മന്ത്രിമാർ: കോട്ടയം സ്വദേശി ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്


 
ന്യൂഡൽഹി : കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.

ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍റെ പദവിയും അലങ്കരിച്ചിരുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കാണക്കാരി സ്വദേശിയാണ്. 2016 - ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K