08 June, 2024 12:28:55 PM


'ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റ്'- കെ മുരളീധരൻ



കോഴിക്കോട്: ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂർ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരൻ. തെറ്റുകാരൻ ഞാൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസിൽ ഉള്ളത് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരൻ പറഞ്ഞു. 


തൃശൂരിലെ പോരാട്ടത്തിൽ ജയിക്കാൻ കഴിഞ്ഞില്ലന്ന് വിചാരിച്ച് വർഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരൻ പറഞ്ഞു. വസ്തുതകൾ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം പഠിക്കാൻ ഈ തെരഞ്ഞെടുപ്പ് സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരുപാട് പ്രതീക്ഷകളുള്ള പ്രവർത്തകർക്കിടയിൽ കടുത്ത നിരാശയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K