05 June, 2024 08:56:43 AM


സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും



ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിറ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇന്ന് നടക്കുന്നഎന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും. ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമിയോടും ദില്ലിയില്‍ എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.


അതേ സമയം മറുഭാഗത്തു ഇന്ത്യ മുന്നണിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് വൈകിട്ട് യോഗം ചേരും. നിതീഷ് കുമാര്‍, ചന്ദ്ര ബാബു നായിഡു, എന്നിവരെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശരത് പവാര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിരുന്നു. മമത ബാനര്‍ജിയും നിതീഷ് കുമാറിനേ ഒപ്പം കൂട്ടണമെന്ന നിലപാടിലാണ്. എന്നാല്‍ ഇന്ത്യ മുന്നണി ചര്‍ച്ചകള്‍ക്ക് മുന്നേ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനാണ് ബിജെപി തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K