04 June, 2024 12:51:09 PM


ഫ്രാൻസിസ് ജോർജ് മുന്നില്‍; കോട്ടയത്ത് യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ലാദപ്രകടനം തുടങ്ങി



കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ ലീഡ് നില ഉയർന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഹ്ലാദം. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വോട്ടെണ്ണൽ നിരീക്ഷിക്കുന്ന കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് പ്രധാനമായും പ്രവർത്തകരും നേതാക്കളും സംഗമിച്ചിക്കുന്നത്. ലീഡ് നില ഉയർന്ന ഓരോ ഘട്ടത്തിലും കൈയ്യടിച്ചു  ആവരങ്ങൾ  മുഴുകയുമാണ് പ്രവർത്തകർ  ആവേശവും പ്രകടമാക്കിയത്. കേരളത്തിൽ ഒട്ടാകെയും ഒപ്പം ഇന്ത്യ മുന്നണിയും മികച്ച നേട്ടം കൈവരിച്ചതിനുള്ള ആഹ്ലാദവും പ്രവർത്തകർ പ്രകടിപ്പിച്ചു.


സമയം 12.40 ആയപ്പോൾ വോട്ടെണ്ണൽ ഫലം ഇങ്ങനെ. ഫ്രാൻസിസ് ജോർജ് 57142 വോട്ടുകൾക്ക് മുന്നേറുകയാണ്.

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 171713
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 4469
3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1004
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 102628
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 986
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 228855
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 707
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-561
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ- 854
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-263
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-487
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-318
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ-554
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-458
15. നോട്ട - 7766


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K