04 June, 2024 09:33:20 AM
ആദ്യ റൗണ്ടില്‍ നരേന്ദ്ര മോദി പിന്നില്‍; ആറായിരത്തിലേറെ വോട്ടിന് കോണ്‍ഗ്രസ് മുന്നില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍. ആദ്യ റൗണ്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടില്‍ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.
