01 June, 2024 10:06:09 AM


ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം വൈകി; കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാന സമയത്തില്‍ മാറ്റം



കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയത്തില്‍ മാറ്റം. പുലര്‍ച്ചെ 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാവിലെ 10ന് ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം മഴ കാരണം കൊച്ചിയിലെത്താന്‍ വൈകിയതാണ് കാരണം.


കനത്ത മഴയെത്തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടിരുന്നു. ഇകെ532 എമിറേറ്റ് വിമാനം ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. ദൂരക്കാഴ്ചയ്ക്ക് പ്രയാസം വന്നതുകൊണ്ടായിരുന്നു വിമാനം കൊച്ചിയില്‍ ഇറക്കാതിരുന്നത്. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 6.20ഓടെ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു. ഈ കാലതാമസം മൂലമാണ് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തിന്റെ സമയത്തിലും മാറ്റം വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K