30 May, 2024 03:49:00 PM


വിഷു ബംപർ ലോട്ടറിയിൽ ഒന്നാം സമ്മാനമായ 12 കോടി നേടിയ ആളെ കണ്ടെത്തി



ആലപ്പുഴ: വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്(76). സിആര്‍എഫ് വിമുക്തഭടനായ ഇദ്ദേഹം കൊച്ചിയിലെ ബാങ്കില്‍ സെക്യൂരിറ്റി കുറച്ചുകാലം സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.

സ്ഥിരം ലോട്ടറിയെടുക്കുന്നയാളെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല, എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും വിശ്വംഭരന്‍ പറഞ്ഞു.


ലോട്ടറി അടിച്ചാല്‍ പൈസ കൊടുക്കാന്‍ ആളുണ്ടോയെന്ന ചോദ്യത്തിന് ഇത് പോലത്തെ രണ്ടെണ്ണം കിട്ടിയാലും കൊടുക്കാന്‍ ആളുണ്ടന്നായിരുന്നു പ്രതികരണം. ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കള്‍ക്ക് വീട് വച്ചുനല്‍കണമെന്നും വിശ്വംഭരന്‍ പറഞ്ഞു. വിസി 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K