25 May, 2024 05:38:58 PM


ചങ്ങനാശ്ശേരി അസംപ്ഷന്‍റെ വാതായനങ്ങൾ ഇനി ആൺകുട്ടികൾക്കു വേണ്ടിയും തുറക്കുന്നു



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അസംപ്ഷന്റെ വാതായനങ്ങൾ  ഇനി ആൺകുട്ടികൾക്കു വേണ്ടിയും തുറക്കുന്നു. പെൺപടയുടെ മാത്രം കുത്തകയായിരുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിൽ  ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം.

74 വർഷമായി മികവിൻറെ പടവുകൾ  ചവിട്ടിക്കയറി, മൂല്യബോധവും  സാമൂഹിക പ്രതി ബദ്ധതയുമുള്ള സമൂഹത്തെ വാർത്തെടുക്കാൻ പ്രതിജ്ഞാബദ്ധമായി നില കൊണ്ട അസംപ്ഷൻ ഓട്ടോണമസ് കോളജ് നാലു വർഷ യുജി പ്രോഗ്രാമിന്റെ  ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ടാണ് കോ എഡ്യുക്കേഷനിലേയ്ക്ക് കാൽ വയ്പു നടത്തുന്നത്.

പഠനത്തോടൊപ്പം  തൊഴിലും' തൊഴിൽ നൈപുണിയും  എന്നലക്ഷ്യം വച്ചുകൊണ്ട് ഈ അധ്യയനവർഷം മുതൽ കോളജ് ടൈമിംഗ് 9 മണി മുതൽ 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുകയും ചെയ്യും. 19 യുജി കോഴ്സുകളും 9 പി.ജി കോഴ്സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്സുകളുമാണ് അസംപ്ഷൻ കോളജിലുള്ളത് .തൊഴിലധിഷ്ഠിത കോഴ്സുകളുടെ  സമയം ഉച്ചതിരിഞ്ഞ്  2 മണി  മുതൽ 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആ കോഴ്സുകളിൽ പ്രായഭേദമെന്യേ പൊതുസമൂഹത്തിലുള്ളവർക്കും പഠനത്തിനെത്താവുന്നതാണ്. 

നാഷണൽ  സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെയും കേരള ഗവൺമെന്റ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നതിന് പ്രായപരിധിയില്ലാതെ അഭിരുചിക്കനുസരിച്ച് ഏവർക്കും ചേരുകയും ചെയ്യാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K