16 May, 2024 03:30:37 PM


കോഴിക്കോട് മെഡിക്കൽ കോളജിൽ ആറാം വിരല്‍ നീക്കം ചെയ്യാന്‍ വന്നു; ശസ്ത്രക്രിയ നടത്തിയത് നാവില്‍



കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നാലു വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി. ആറാം വിരൽ നീക്കം ചെയ്യാനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ നാവിലാണ് ശസ്ത്രക്രിയ ചെയ്തത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്തു.

കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ നാലു വയസുകാരിയെയാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നത്. ശസ്ത്രക്രിയ മാറി ചെയ്തതിന് ഡോക്ടർ മാപ്പ് ചോദിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K