14 May, 2024 09:11:11 AM


അച്ചാറില്‍ മൂത്രമൊഴിച്ചു; മത്സ്യം ജനനേന്ദ്രിയത്തിൽ ഉരച്ചു: റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ



കൻസാസ്: മനപൂര്‍വ്വം മലിനപ്പെടുത്തിയ ഭക്ഷണം വിളമ്പിയെന്ന് പോലീസിനോട് വെളിപ്പെടുത്തി 21 കാരനായ റെസ്റ്റോറന്റ് ജീവനക്കാരന്‍. യുഎസിലെ കന്‍സാസിലെ ഒരു പ്രശസ്ത സ്റ്റീക്ക്ഹൗസിലെ ജീവനക്കാരനാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജേയ്‌സ് ക്രിസ്റ്റ്യന്‍ ഹാന്‍സണ്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


ഹിയര്‍ഫോര്‍ഡ് ഹൗസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. മത്സ്യം വിളമ്പുന്നതിന് മുമ്പ് അതില്‍ തന്റെ ജനനേന്ദ്രിയം കൊണ്ട് സ്പര്‍ശിച്ചെന്നും അച്ചാറില്‍ മൂത്രമൊഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. 20 ലധികം തവണ ഇത്തരത്തില്‍ ഭക്ഷണം താന്‍ മലിനപ്പെടുത്തി വിളമ്പിയിട്ടുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.


ഇത്തരത്തിലുള്ള വീഡിയോകള്‍ ഇയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരു മാസമാണ് ഇയാള്‍ സ്റ്റീക്ക്ഹൗസില്‍ പ്രവര്‍ത്തിച്ചത്. ഡേറ്റിംഗ് ആപ്പുകളില്‍ താന്‍ പരിചയപ്പെടുന്ന സുഹൃത്തുക്കളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു.


ഒരു അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. അസ്വസ്ഥപ്പെടുത്തുന്ന ഇത്തരം വീഡിയോകളില്‍ ഒരു പുരുഷന്‍ റസ്റ്റോറന്റിലെ ടിന്നുകളിലാക്കിയ ഭക്ഷണത്തില്‍ മൂത്രമൊഴിക്കുന്നത് ഉണ്ടായിരുന്നു. പിന്നീട് ഭക്ഷണം തന്റെ ജനനേന്ദ്രിയത്തിലും മറ്റും ഉരയ്ക്കുന്ന വീഡിയോയും ഈ വെബ്‌സൈറ്റിലുണ്ടായിരുന്നു.


ഇതിനുപിന്നാലെയാണ് ഹാന്‍സണെ പോലീസ് പിടികൂടിയത്. റസ്റ്റോറന്റിലെ റഫ്രിജറേറ്ററിന് സമീപത്ത് വെച്ച്‌ താന്‍ സ്വയംഭോഗം ചെയ്തിരുന്നതായും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ഭക്ഷണ സാധനങ്ങളില്‍ ശുക്ലം ചേര്‍ത്തിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.


എന്താണ് ഇത്തരം പെരുമാറ്റ വൈകൃതത്തിന് കാരണമെന്ന് പോലീസ് ഇയാളോട് ചോദിച്ചു. തുടക്കത്തില്‍ തനിക്ക് ജോലി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അതിനാലാണ് ഇതെല്ലാം ചെയ്തതെന്നും ഇയാള്‍ സമ്മതിച്ചു. എന്നാല്‍ ജോലി ആസ്വദിച്ചുവന്നപ്പോഴും ഇതേ പ്രവര്‍ത്തികള്‍ ഇയാള്‍ തുടരുകയായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച്‌ ഹിയര്‍ഫോര്‍ഡ് ഹൗസ് അധികൃതര്‍ രംഗത്തെത്തി. 1957ല്‍ സ്ഥാപിതമായ റസ്റ്റോറന്റാണിത്.


'' ഞങ്ങളുടെ സ്ഥിരം ഉപഭോക്താക്കളെയും റെസ്റ്റോറന്റുമായി അടുപ്പമുള്ളവരെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണിത്,'' റെസ്റ്റോറന്റ് അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഹാന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. 13 മാസം വരെ തടവും 100,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K