27 March, 2024 08:30:01 PM
പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ
കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട പുരവിമല ഭാഗത്ത് പാറയിൽ വീട്ടിൽ സുധീഷ് ഭാസ്കരൻ (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെയും, പെൺകുട്ടിയെയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.