11 March, 2024 07:57:31 AM
മദ്യപാനത്തിനിടെ വാക്കുതര്‍ക്കം: സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട : മദ്യപാനത്തിനിടയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തികുത്തില്‍ കലാശിച്ചു . ഇതുമായി ബന്ധപ്പെട്ട് ഒരാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട വട്ടക്കയം ഭാഗത്തുള്ള അണ്ണാമലപ്പറമ്പിൽ വീട്ടിൽ അഫ്സൽ എ.കെ(40) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ബാറിൽ ഒരുമിച്ചു മദ്യപിക്കുകയും മദ്യലഹരിയിൽ ഉണ്ടായ വാക്ക്തർക്കത്തെ തുടർന്ന് ബാറിന് വെളിയിൽ വരികയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രമണ്യൻ PS, സബ് ഇൻസ്‌പെക്ടർമാരായ ജിബിൻ തോമസ് , അനിൽ വര്ഗീസ്, സിവിൽ പോലീസ് ഓഫീസർ ജോബി ജോസഫ് ,അനീഷ് KC, അജേഷ്‌കുമാർ PS, ജോസഫ് വി. ആന്റണി, രഞ്ജിത്ത്, അരുൺ, അനൂപ് സത്യൻ , ഷാനവാസ് VH, അരുൺ ജോസഫ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട്ചെയ്തു.