05 March, 2024 10:11:42 AM
പാലാ പൂവരണിയിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ
കോട്ടയം: പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസിനേയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജെയ്‌സൺ തൂങ്ങി മരിച്ച നിലയിലും ഭാര്യയും മൂന്ന് കുട്ടികളും രക്തത്തിൽ കുളിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.
ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. വീടിനുള്ളിൽ കട്ടിലിൽ വെട്ടേറ്റ് രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.