01 March, 2024 12:02:01 PM
സിദ്ധാർത്ഥൻ്റേത് ആൾക്കൂട്ട കൊലപാതകം- കെ സി വേണുഗോപാൽ
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർത്ഥൻ്റേത് ആൾക്കൂട്ട കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. മരിച്ച സിദ്ധാര്‍ത്ഥന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലേത് പോലുള്ള ആൾക്കൂട്ട കൊലപാതകമാണിത്. കോളജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളായി മാറിയിരിക്കുകയാണ്. എസ് എഫ് ഐ യെ ക്രിമിനൽ സംഘമായി വളർത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയും പ്രതിപ്പട്ടികയിലെന്നും കെ സി വേണുഗോപാൽ.