26 February, 2024 04:18:11 PM


കണ്ണൂരിൽ കെ. സുധാകരൻ തന്നെ: മത്സരിക്കാൻ എഐസിസി നിർദ്ദേശം



കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ. സുധാകരന് നിര്‍ദേശം നല്‍കി. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സര രം​ഗത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K