03 February, 2024 01:06:53 PM


ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു; വേതനം 7000 രൂപയാക്കി ഉയർത്തി



തിരുവനന്തപുരം: ആശ വർക്കർമാരുടെ വേതനത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

വേതന വിതരണത്തിനായി  31.35 കോടി രൂപ അനുവദിച്ചു. നേരത്തെ 6000 രൂപയായിരുന്നു പ്രതിഫലം. പുതിയ വർധനവോടെ 7000 രൂപയായി ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌. കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K