17 September, 2016 11:04:11 AM
ഇളയമകള്‍ വിവാഹ മോചിതയാകുന്നു; മനസമാധാനം നഷ്ടപ്പെട്ട് സ്റ്റൈല്‍ മന്നന്‍
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്‍റെ ഇളയ മകള്‍ വിവാഹികയാകുന്നു. വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. വിവാഹ മോചിതയാകുന്ന കാര്യം സൗന്ദര്യ സ്ഥിരീകരിച്ചു.
2014 ലാണ് സൗന്ദര്യയും ബിസിനസുകാരനായ അശ്വിനും വിവാഹിതരാകുന്നത്. നാല് വര്‍ഷം പ്രണയിച്ചു നടന്നതിന് ശേഷമായിരുന്നുവത്രെ വിവാഹം. വേദ് എന്നാണ് ഏക മകന്‍റെ പേര്. പ്രശ്‌നങ്ങള്‍ പരിഹിരിക്കാന്‍ രജനികാന്ത് ശ്രമിച്ചെങ്കിലും നടന്നില്ലത്രെ.
മൂത്ത മകളായ ഐശ്വര്യയുടെ ദാമ്പത്യത്തിലും പ്രശ്‌നങ്ങളുണ്ടെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ധനുഷിനെയും നടി അമല പോളിനെയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്.
രണ്ട് പെണ്‍മക്കളുടെയും കാര്യത്തില്‍ സ്റ്റൈല്‍ മന്നന്‍ വിഷമത്തിലാണെന്നാണ് കേള്‍ക്കുന്നത്. ഇരുവരെയും പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമങ്ങളൊക്കെ ധയനീയമായി പരാജയപ്പെട്ടുവത്രെ. ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം.