23 January, 2024 03:25:18 PM


കാവ്യയ്ക്കും ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്- കലിയുഗ ജ്യോത്സ്യന്‍



തിരുവനന്തപുരം: മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ദിലീപ്. കുറച്ച് വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണെങ്കിലും നടന്‍റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ കലിയുഗ ജ്യോത്സ്യന്‍ എന്ന് സ്വയം വിളിക്കുന്ന ഡോ. സന്തോഷ് നായര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്.

കോവിഡ് വൈറസ് വ്യാപനം, 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ പ്രവചനം നടത്തുകയും അതിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായി തീരുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് നായര്‍ എന്ന കലിയുഗ ജ്യോത്സ്യന്‍. ദിലീപിനും കാവ്യയ്ക്കും മൂന്നു വിവാഹത്തിനുള്ള യോഗമുണ്ടെന്ന് പ്രശ്‌നവശാല്‍ താന്‍ കാണുന്നു എന്നാണ് ജ്യോത്സ്യന്‍ പറയുന്നത്.

അതിനെ മറികടന്ന് വിവാഹം കഴിച്ചാല്‍ ഒരുപാട് നാശങ്ങളും നഷ്ടങ്ങളുമുണ്ടാകുമെന്നും ദിലീപിന് കാരാഗൃഹവാസം വരെ അനുഭവിക്കേണ്ടി വരുമെന്നും താന്‍ പറഞ്ഞിരുന്നു. ദിലീപിനും കാവ്യയ്ക്കും വിശ്വാസവും മറ്റു കാര്യങ്ങളുമൊക്കെയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജോതിഷം നോക്കുന്നില്ല എന്നാണവര്‍ പറഞ്ഞത്. കാര്യങ്ങള്‍ അറിയാവുന്നവരാണ് ജ്യോത്സ്യന്‍മാര്‍. അവര്‍ക്ക് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണെന്നും കലിയുഗ ജ്യോത്സ്യന്‍ പറയുന്നു.

കാവ്യയുടെ കാര്യം പറയുകയാണെങ്കില്‍ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചതെന്നാണ് ജ്യോത്സ്യന്‍ ചൂണ്ടിക്കാട്ടുന്നത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് വിവാഹ ജീവിതം പരാജയമാണെന്നും ജ്യോത്സ്യന്‍ പ്രവചിക്കുന്നു. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കാം. ഏഴാം ഭാവത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും ജ്യോത്സ്യന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതിന്‍റെ ഫലമായാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ടെന്നും ജ്യോത്സ്യന്‍ പ്രവചിക്കുന്നുണ്ട്. ദിലീപിന്‍റെ കാര്യം നോക്കുമ്പോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്. ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ലെന്നും ഇതെല്ലാം അതിന്‍റെ ഒരു ഭാഗമാണെന്നും ജ്യോത്സ്യന്‍ പ്രവചനത്തില്‍ പറയുന്നു.

നമ്മള്‍ ചേര്‍ക്കേണ്ടതേ ചേര്‍ക്കാവൂ. ഇപ്പോള്‍ സ്വര്‍ണത്തിന്‍റെ കൂടെ ചെമ്പ് ചേര്‍ക്കാം. എന്നാല്‍ ഇരുമ്പ് ചേര്‍ക്കാന്‍ സാധിക്കില്ല. ജോതിഷത്തിനകത്ത് ഈ കാര്യങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷന്‍ എന്ന നിലയില്‍ താന്‍ അഭിപ്രായപ്പെടുന്നതെന്നും ജ്യോത്സ്യന്‍ പറയുന്നു. ജ്യോതിഷം മഹത്തരമാണ്. ഒരു പരിചയവുമില്ലാത്ത സ്ത്രീയെ കുറിച്ചും ഒരു പരിചയവുമില്ലാത്ത പുരുഷനെ കുറിച്ചും ജ്യോതിഷത്തിലൂടെ അറിയാം. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പ് പൊരുത്തം നോക്കണം.

നോക്കാതിരിക്കാന്‍ കഴിയില്ലെന്നും കലിയുഗ ജയോത്സ്യന്‍ പറയുന്നു. ചിലര്‍ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ജ്യോതിഷത്തെ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ മാറ്റുമെന്നും കാര്യങ്ങള്‍ അറിയാവുന്ന ജ്യോതിഷന് ഒരു ജാതകത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അറിയാന്‍ സാധിക്കുമെന്നും ജ്യോത്സ്യന്‍ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്‍റെയും കാവ്യയുടെയും കാര്യത്തില്‍ പരിഹാരം ചെയ്യുകയാണ് വേണ്ടത്. വിവാഹത്തിന് മുന്നേ പരിഹാരം ചെയ്യണമായിരുന്നു. പക്ഷേ അവരത് ചെയ്തില്ല.

പരിഹാരം ചെയ്യാത്തിടത്തോളം ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകില്ലെന്നും ജ്യോത്സ്യന്‍ വ്യക്തമാക്കുന്നു. അവരുടെ രണ്ട് പേരുടെയും ഗ്രഹനില പരിശോധിച്ച് ആചാര്യന്മാര്‍ പറഞ്ഞ് തന്നിരിക്കുന്ന പരിഹാര ക്രിയകള്‍ ചെയ്താല്‍ പ്രശ്‌നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ടെന്നും ജ്യോത്സ്യന്‍ പറയുന്നു. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് കൃത്യമായി അറിയാം. എന്നാല്‍ അത് താന്‍ പറയില്ല. പറഞ്ഞാല്‍ അത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാകുമെന്നും കലിയുഗ ജ്യോത്സ്യന്‍ പറയുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K