14 January, 2024 06:45:36 PM
അമൃത എക്സ്പ്രസിൽ 24 കാരിയോട് ലൈംഗികാതിക്രമം: കോഴിക്കോട് സ്വദേശി പിടിയിൽ
കോട്ടയം: അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ കോലത്ത് വീട്ടിൽ അഭിലാഷിനെയാണ് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ ആയിരുന്നു സംഭവം.
ജനറൽ കമ്പാർട്ട്മെന്റിൽ വച്ച് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ആയിരുന്നു എന്നാണ് പരാതി. തുടർന്ന് യുവതി കായംകുളം റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കോട്ടയം റെയിൽവേ പോലീസ് സംഘം പ്രതിയെ പിടികൂടി. എറണാകുളത്ത് ഇവൻറെ മാനേജ്മെൻറ് സപ്ലൈ ജോലിക്കാരനാണ് പ്രതി.