22 December, 2023 09:55:58 AM
യുവതിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; യുവാവും യുവതിയും പിടിയിൽ
തിരുവനന്തപുരം: ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ. യുവതിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്.
കോവളത്തെ സ്വകാര്യ ആയുർവേദ സെന്ററിൽ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന ശരത്(28), ഗൂഡല്ലൂർ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം പൊന്നാനി സ്വദേശിയാണ് ശരത്.
പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരാണ്. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിന് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോവളത്ത് എത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.