13 December, 2023 03:44:31 PM


പ്രതിസന്ധികളെ തരണം ചെയ്താണ് കെ.പി.പി.എല്‍ തുറന്നത് - മന്ത്രി പി.രാജീവ്



കോട്ടയം: കെ.പി.പി.എല്‍ അടച്ചു പൂട്ടുക എന്നുള്ളതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെങ്കില്‍, ഏത് വിധേനയും അത് തിരിച്ചു പിടിക്കുക എന്നുള്ളതായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടെന്ന് മന്ത്രി പി.രാജീവ്. ഇന്ന് 21 പത്രങ്ങള്‍ അടിച്ചിറങ്ങുന്നത്  കെ.പി.പി.എല്ലില്‍ ഉത്പാദിപ്പിച്ച  പത്രം ഉപയോഗിച്ചാണ്. ഏറ്റുമാനൂരിലെ നവകേരള സദസില്‍ പ്രസംഗിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. 

കെ.പി.പി.എല്‍ ലേലത്തില്‍ പിടിച്ചതു കൊണ്ട് ഒരു തൊഴിലാളിയെയും ആത്മഹത്യയിലേക്ക്  സംസ്ഥാന സര്‍ക്കാര്‍ തള്ളി വിട്ടില്ലെന്നും അസമില്‍ പേപ്പര്‍ മില്ല്  അടച്ചതുമൂലം  107 തൊഴിലാളികളാണ് മരിച്ചത് എന്ന് പത്രവാര്‍ത്ത മുന്‍ നിര്‍ത്തി മന്ത്രി പി.രാജീവ് പറഞ്ഞു.  കേന്ദ്രം,കേരളത്തിന്  നല്‍കേണ്ട വിഹിതം ഔദാര്യമല്ലെന്നും കേന്ദ്രത്തിന്റെ ഉത്തരവാദിത്വം ആണെന്നും അദേഹം പറഞ്ഞു. സിയാല്‍ മോഡലില്‍ 253 കോടി രൂപയില്‍ വെള്ളൂര്‍ വരുന്ന റബ്ബര്‍ ലിമിറ്റഡ് കമ്പനിയില്‍ 192 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തികരിച്ചെന്നും മന്ത്രി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K