28 November, 2023 11:59:20 AM


രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകിയില്ല; യുവാവ് അമ്മയെ വെട്ടിക്കൊന്നു



താനെ: മഹാരാഷ്ട്രയിൽ ഭക്ഷണത്തിന് രുചി കുറഞ്ഞെന്ന് ആരോപിച്ച് മാതാവിനെ വെട്ടിക്കൊന്ന് യുവാവ്. ഞായറാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. രുചികരമായ ഭക്ഷണം ഉണ്ടാക്കി നൽകിയില്ലെന്ന് പറഞ്ഞ് പ്രകോപിതനായ യുവാവ് അരിവാൾ കൊണ്ട് അമ്മയുടെ കഴുത്തറക്കുകയായിരുന്നു. 

സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. അക്രമണത്തിന് ശേഷം അമിതമായി ഗുളിക കഴിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K