12 November, 2023 10:41:37 AM


സ്വന്തം കുഞ്ഞിനെ പല തവണ കുത്തിയ ശേഷം കഴുത്തുമുറിച്ചു; 16വയസുകാരി അറസ്റ്റില്‍



ജോര്‍ജിയ: സ്വന്തം കുഞ്ഞിനെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയ 16 വയസുകാരി അറസ്റ്റില്‍. യുഎസിലെ നെബ്രാസ്‌ക സംസ്ഥാനത്തെ ഗോര്‍ഡന്‍ സിറ്റിയിലാണ് സംഭവം. പ്രതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി. കൗമാരക്കാരിയായ പെണ്‍കുട്ടി പ്രസവിച്ചുവെന്നും കുഞ്ഞ് ശ്വസിക്കുന്നില്ലെന്നുമുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വീട്ടിലെത്തുന്നത്.


വീട്ടിലെത്തിയ അധികൃതര്‍ കണ്ടത് 'അവള്‍ കുഞ്ഞിനെ ഉപദ്രവിച്ചു' എന്ന് പറഞ്ഞ് കരയുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ്. അമ്മ തന്നെയാണ് അധികൃതര്‍ക്ക് പെണ്‍കുട്ടിയുടെ മുറിയില്‍ നിലത്തും ചുമരിലുമുണ്ടായിരുന്ന ചോരപ്പാടുകള്‍ കാണിച്ച്‌ കൊടുത്തതും. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കുഞ്ഞിന് നിരവധി തവണ കുത്തേറ്റതായും കഴുത്ത് മുറിച്ചതായും കണ്ടെത്തി.


ഈ സമയം പെണ്‍കുട്ടി പുറത്ത് പോയിരിക്കുകയായിരുന്നു. തിരികെയെത്തിയ പെണ്‍കുട്ടി ആദ്യം തര്‍ക്കിച്ചെങ്കിലും പിന്നീട് താന്‍ തന്നെയാണ് ഇത് ചെയ്തതെന്ന് സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണ് കുഞ്ഞിന്‍റെ മൃതദേഹം ആദ്യം കണ്ടത്. നായ്ക്കള്‍ക്കുള്ള ഭക്ഷണത്തിന്‍റെ കവറിലാക്കി വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയില്‍ വച്ച്‌ തുണികള്‍ കൊണ്ട് മറച്ച നിലയിലായിരുന്നു മൃതദേഹം.


കുഞ്ഞിനെ അലമാരയില്‍ നിന്ന് കണ്ടെടുത്ത ഉടന്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ സിപിആര്‍. ഉള്‍പ്പെടെയുള്ള അടിയന്തിര ശുശ്രൂഷകള്‍ നല്‍കുകയും എമര്‍ജന്‍സി നമ്ബറായ 911-ല്‍ വിളിച്ച്‌ വിവരം പറയുകയും ചെയ്യുകയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ചൊവ്വാഴ്ചയാണ് കൗമാരക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K