11 November, 2023 04:48:11 PM


ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരിയോട് സംസാരിച്ചു; 12ാം ക്ലാസുകാരന്‍റെ വിരൽ മുറിച്ച് മുതിർന്ന സഹപാഠി



ന്യൂഡല്‍ഹി: ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്‍റെ വിരൽ സീനിയറായിരുന്ന വിദ്യാര്‍ഥിനി അറുത്തുമാറ്റി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ഡൽഹിയിലെ ദ്വാരക സൗത്തിൽ ഒക്ടോബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മോട്ടോർ സൈക്കിൾ ചെയിനിൽ കുടുങ്ങി വിരൽ നഷ്ടപ്പെട്ടുവെന്നാണ് എല്ലാരോടും പറഞ്ഞിരുന്നത്. എന്നാൽ‌ വെള്ളിയാഴ്ച കുട്ടി മാതാപിതാക്കളോട് സത്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതി ഇതേ സ്‌കൂളില്‍ നേരത്തെ പഠിച്ചിരുന്നതാണ്. ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിനിയുമായി 12-ാം ക്ലാസുകാരന്‍ അടുക്കുന്നത് സീനിയറായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പാർക്കിലേക്ക് കൂട്ടികൊണ്ടുപോയി. പെൺകുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മർദനം ആരംഭിച്ചു. കല്ലുകൊണ്ടായിരുന്നു മർദനം. ഇതിനിടെ വിരൽ മുറിച്ചു മാറ്റിയതായി കുട്ടി മൊഴി നൽകുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K