13 October, 2023 01:49:02 PM
ഗാസായിലെ 11 ലക്ഷം ജനങ്ങള്‍ ഉടന്‍ ഒഴിയണം; അന്ത്യശാസനവുമായി ഇസ്രയേല്‍
ടെൽഅവീവ്: ഗാസ നഗരത്തില്‍ ശക്തമായ സൈനിക നടപടി ഉടനെന്ന് സൈന്യം. ഗാസാ നദിയുടെ വടക്കുഭാഗത്തുള്ളവരെ 24 മണിക്കൂറിനകം തെക്കോട്ട് മാറ്റണമെന്ന് യു.എന്നിനോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. യു.എന്‍. കേന്ദ്രങ്ങളും ജീവനക്കാരും ഉള്‍പ്പെടെ മാറണമെന്നാണ് മുന്നറിയിപ്പ്. പതിനൊന്ന് ലക്ഷം പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അതിനാല്‍ ഒഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് യു.എന്‍. അറിയിച്ചു. തെക്കന്‍ ഗാസയിലേക്ക് പ്രവര്‍ത്തനം മാറ്റി യുഎന്‍ അഭയാര്‍ഥി ഏജന്‍സി.ഇത് ഗാസയില്‍ കരയുദ്ധം ഉടനെന്ന സൂചനയാണ് നൽകുന്നത്.
അതേസമയം ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയാല്‍ നേരിടുമെന്ന് ഹമാസും വ്യക്തമാക്കി. ജോര്‍ദാനിലെത്തിയ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോര്‍ദാന്‍ രാജുവുമായും കൂടിക്കാഴ്ച നടത്തും. യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്നും ഇന്ന് ഇസ്രയേലിലെത്തും