13 October, 2023 09:31:11 AM


ഇസ്രയേലിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനൊരുങ്ങി അമേരിക്ക



വാഷിംഗ്ടൺ: ഇസ്രയേലിൽ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനൊരുങ്ങി അമേരിക്ക. വെള്ളിയാഴ്ച മുതൽ ചാർട്ടേഡ് വിമാനങ്ങൾ ഇസ്രയേലിലേക്ക് പുറപ്പെടുമെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു.

പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനായി കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും അമേരിക്ക അയയ്ക്കുമെന്നാണ് സൂചന. ഇസ്രയേലിൽ ഇതിനോടകം 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 160,000 - 170,000 അമേരിക്കക്കാർ ഇസ്രയേലിലുണ്ടെന്നാണ് നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K