08 October, 2023 07:10:29 PM


അഫ്ഗാനിസ്ഥാനില്‍ ഭൂചലനം: മരണസംഖ്യ രണ്ടായിരം കടന്നു



കാബൂള്‍: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 2053 പേർക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വിവരം. 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

ശനിയാഴ്ച, പ്രാദേശികസമയം ആറരയോടെയാണ് പ്രവിശ്യാ തലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനത്തിനു ശേഷം എട്ട് തുടര്‍ചലനങ്ങളുമുണ്ടായി. ആയിരക്കണക്കിന് വീടുകളും, മറ്റ് കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K