06 October, 2023 10:38:06 AM
ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂജേഴ്സിയിൽ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ. പ്ലയിൻസ്ബോറയിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിങ്, ഭാര്യ സൊണാൽ പരിഹാർ, പത്തുവയസ്സുകാരൻ മകൻ, ആറുവയസ്സുകാരി മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
വീട്ടിലെത്തിയ ബന്ധുവാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി തേജ് പ്രതാപ് ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തേജും സൊണാലിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.