01 October, 2023 09:31:33 AM


ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം തള്ളി ഇന്ത്യ?



ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തില്‍ വ്യക്തമായ തെളിവുകള്‍ കാനഡ നല്‍കാത്ത പക്ഷം അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാട് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യ വ്യക്തമാക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.


അതേസമയം, ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിജ്ജറുടെ വധത്തില്‍ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് സൂചിപ്പിക്കുന്ന ഇലക്‌ട്രോണിക് തെളിവുകളടക്കം തങ്ങളുടെ പക്കലുണ്ടെന്ന് കാനഡ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും പുറത്തുവിട്ടിട്ടില്ല. തെളിവുകള്‍ കൈമാറിയാല്‍ അന്വേഷണം നടത്തുമെന്ന് ഇന്ത്യ ആവര്‍ത്തിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K